പുല്‍പ്പള്ളി: സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും പെരുന്നാള്‍ ശുശ്രൂഷകളും നാളെ സമാപിക്കും.
ഇന്നും നാളെയുമാണ് പ്രധാന പെരുന്നാള്‍ ശുശ്രൂഷകള്‍. ഇന്ന് വൈകുന്നേരം 6.30ന് മാരപ്പന്മൂല കുരിശിന്‍തൊട്ടിയില്‍ സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് വചനശുശ്രൂഷ, നേര്‍ച്ച എന്നിവ നടക്കും. നാളെ രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥനയും എട്ടിന് വിശുദ്ധ കുര്‍ബാനയും സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലില്‍ നടക്കും.
തുടര്‍ന്ന് 9.30ന് പ്രസംഗം, 10ന് പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. പ്രദക്ഷിണത്തിനുശേഷം 10.30ന് നേര്‍ച്ച ഭക്ഷണവുമുണ്ടാകും. ഉച്ചയ്ക്ക് 12.30ന് കൊടിയിറക്കലോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സമാപനമാകും. ശുശ്രൂഷകള്‍ക്ക് ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. അനൂപ് ചാത്തനാട്ടുകുടി, ട്രസ്റ്റി ജോബിഷ്, സെക്രട്ടറി കെ.വൈ. എല്‍ദോസ്, ബേബി കൈനിക്കുടി എന്നിവര്‍ നേതൃത്വം നല്‍കും.